മാതൃകയായി 'പൊന്നാനി മോഡല്‍' ശുചീകരണം
പൊന്നാനി: പൊന്നാനി നഗരസഭയുടെ ' മിടുക്കി പൊന്നാനി' പദ്ധതിയുടെ രണ്ടാം ഘട്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി. സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ഒരൊറ്റ ദിനം കൊണ്ട് വിദ്യാര്‍ഥികളടക്കമുള്ള 800 പേരെ ഉള്‍ക്കൊള്ളിച്ചാണ് 51 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 'വീട്ടില്വരുത്തുന്ന ന്യൂസ് പേപ്പര്‍ അടുക്കി സൂക്ഷിച്ച് വച്ച് കൈമാറുന്ന പോലെയാവണം വീട്ടിലെത്തുന്ന പ്ലാസ്റ്റിക്കും. കഴുകി ഉണക്കിവൃത്തിയായി സൂക്ഷിച്ച് വയ്ക്കുക. കൊണ്ടുപോകാനുള്ള സംവിധാനം നഗരസഭ ഉണ്ടാക്കും.' ഇതാണ് നഗരസഭ നല്കുന്ന വാഗ്ദാനം. ഈ സന്ദേശം പൊന്നാനി നഗരസഭ യിലെ മുഴുവന്‍ വീടുകളിലുമെത്തി കഴിഞ്ഞ സ്റ്റുഡന്റ് ഇക്കോ പൊലിസ് വിദ്യാര്‍ഥികള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി. മിക്ക വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി കൗണ്‍സിലര്‍മാര്‍ കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലുമുള്ള പ്ലാസ്റ്റിക്കും ഇവേസ്റ്റും ശേഖരിച്ചു കഴിഞ്ഞു. എം.ഇ.എസ് കോളജ്, വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ എന്‍.എസ്.എസ് യൂനിറ്റുകളാണ് സ്റ്റുഡന്റ് ഇക്കോ പൊലിസ് 'അവരെ ഓരോ വാര്‍ഡിലേക്കുമായി വിന്യസിച്ച് ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് .
ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് പൊന്നാനി മോഡല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നഗരസഭയുടെ മിടുക്കി പൊന്നാനി പദ്ധതിയുടെ രണ്ടാം ഘട്ടം പ്ലാസ്റ്റിക് നിര്മാര്ജനത്തിലൂടെയാണ് നടപ്പിലാക്കിയത്. പൊന്നാനിയിലെ സ്റ്റുഡന്‍സ് ഇക്കോ പൊലിസാണ് പ്രധാനമായും 51 വാര്‍ഡുകളിലെയും പ്ലാസ്റ്റിക് ക്യാംപയിന് വിജയിപ്പിച്ചത്. പൊന്നാനിയിലെ സ്റ്റുഡന്റസ് പൊലിസ് കേഡറ്റും എന്‍എസ്. എസ് വളണ്ടിയര്‍മാരും ചേര്‍ന്നതാണ് നഗരസഭയുടെ ഇക്കോ പൊലിസ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."