വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും: എം.പിമാരുടെ സംഘത്തോട് സൈന്യം
ന്യൂഡല്‍ഹി: വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്ന് ഇനിയും മിന്നലാക്രമണം നടത്തുമെന്ന് സൈന്യം. പാകിസ്താനിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച് വിശദീകരണം നല്‍കവെയാണ് ഡിഫന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എംപിമാരെ സൈന്യം ഇക്കാര്യം അറിയിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നടത്തിയ വാര്‍ത്താസമ്മേളനത്തിനും, സര്‍വകക്ഷിയോഗത്തിനും ശേഷം ഇതാദ്യമായാണ് മിന്നലാക്രമണം സംബന്ധിച്ച് സൈന്യം വിശദീകരണം നടത്തുന്നത്.
കശ്മിരില്‍ ആക്രമണം അഴിച്ചുവിടാന്‍ അതിര്‍ത്തിയ്ക്കപ്പുറത്ത് ഭീകരര്‍ തയ്യാറെടുക്കുന്നതായി സൈന്യത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മിന്നലാക്രമണം നടത്തിയതെന്ന് കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് എംപി സംഘത്തെ അറിയിച്ചു. യോഗം പതിനഞ്ച് മിനിറ്റോളം നീണ്ടു.
സൈന്യത്തിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. ഭീകരര്‍ക്ക് സഹായം നല്‍കുന്ന നടപടി തിരുത്തിയില്ലെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്നും കരസേനാ ഉപമേധാവി സംഘത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."