HOME
DETAILS
MAL
തിരുനെല്ലി ഉപതെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാം
backup
October 15 2016 | 19:10 PM
കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനിലേക്ക് ഈമാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അതതു പോളിങ് ബൂത്തില്‍ വോട്ടു ചെയ്യാം. വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യമുള്ളത്. വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട ഓഫിസ് മേലധികാരികള്‍ നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."