സ്പീഡ് ഗവര്‍ണറില്ലാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടി
പാലക്കാട്: സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷം മാത്രമെ ബസുകള്‍ സര്‍വിസുകള്‍ നടത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം. മധ്യമേഖല (ഒന്ന്) ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറുടെ കീഴിലുള്ള തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സര്‍വിസ് നടത്തുന്ന എല്ലാ ബസുടമകളും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമാക്കി മാത്രമേ സര്‍വിസ് നടത്താന്‍ പാടുള്ളൂവെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ ഷാജി ജോസഫ് അറിയിച്ചു.
ബസുകളുടെ മെക്കാനിക്കല്‍ കണ്ടിഷന്‍, സ്പീഡ് ഗവര്‍ണര്‍, ടയര്‍ എന്നിവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതോടനുബന്ധിച്ച് കഴിഞ്ഞദിവസം തൃശ്ശൂര്‍ ജില്ലയില്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത അഞ്ച് ബസുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
ഈ ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷം അതത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലെത്തി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായി സര്‍ട്ടിഫൈ ചെയ്തതിനുശേഷം മാത്രമേ പുനര്‍സര്‍വിസുകള്‍ അനുവദിക്കൂ. ഈ ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുള്ളതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."