HOME
DETAILS
MAL
മദ്യപിച്ച് അവശനിലയില്‍; വിദ്യാര്‍ഥികളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
October 15 2016 | 20:10 PM
ശാസ്താംകോട്ട: മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥികളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സ്വാകാര്യ കോളജിലെ ഐ.ടി.സി വിദ്യാര്‍ഥികളായ പടിഞ്ഞാറെ കല്ലട സ്വദേശി അഖില്‍ കൃഷ്ണന് (19), കുന്നത്തൂര്‍ സ്വദേശി സൂരജ് (21) എന്നിവരെയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ഭരണിക്കാവ് പണയ ബാങ്കിന് സമീപം അവശനിലയില്‍ നുരയും പതയും വന്ന് കിടക്കുകയായിരുന്നു ഇവര്‍.
നാട്ടുകാര്‍ ഇവര്‍ മയക്കുമരുന്ന് കഴിച്ച് കിടക്കുകയാണെന്ന് കരുതി പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ നിന്നും ഒരു ലിറ്ററിന്റെ മദ്യക്കുപ്പി കണ്ടെത്തി. തുടര്‍ന്ന് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് രക്ഷിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."