പാസ്പോര്ട്ടില് വ്യാജ സീല്‍; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന് പിടിയില്‍
നെടുമ്പാശ്ശേരി: പാസ്പോര്ട്ടില് വ്യാജ സീല്‍ പതിപ്പിച്ച് വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. തൃശ്ശൂര്‍ കുറ്റിച്ചിറ സ്വദേശി ബിജു(44)വാണ് പിടിയിലായത്. ദമാമിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളുടെ പാസ്പോര്ട്ടില് എമിഗ്രേഷന്‍ ക്ലിയറന്‍സ് നോട്ട് റിക്വയേര്‍ഡ്(ഇ.സി.എന്‍.ആര്) എന്ന സീല്‍ വ്യാജമായി പതിച്ചതായി കണ്ടെത്തുകയായിരുന്നു.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് മുകളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്തേക്ക് ജോലിക്ക് പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് എളുപ്പമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ഈ സീല്‍ പതിച്ചു നല്‍കുന്നത്. ഇതിന് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായും ഉണ്ട്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ദിവസങ്ങളും വേണ്ടിവരും. എന്നാല്‍ പാസ്പോര്‍ട്ട് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ വിദേശത്തേയ്ക്ക് പോകാനെത്തിയയാളുടെ പാസ്പോര്ട്ടില് ഈ സീല്‍ പതിച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."