നാറണത്ത് ഭ്രാന്തന്റെ ഓര്‍മകളില്‍ രായിരനല്ലൂര്‍ മലകയറ്റം നാളെ
കൊപ്പം: പറയിപെറ്റ പന്തിരികുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ഓര്‍മകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ നാളെ രായിരനല്ലൂര്‍ മല കയറും. കേരളത്തിലെ ഒട്ടുമിക്ക ദേശങ്ങളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മലകയറാന്‍ ആയിരങ്ങളെത്തും. അര്‍ഥമില്ലാത്ത മനുഷ്യന്റെ പ്രവര്‍ത്തികളെ ചിന്തക്കാനും ആലോചിക്കാനും അവസരം നല്‍കിയ പറയിപെറ്റ പന്തിരു കുലത്തിലെ മഹാനായ ഭ്രാന്തന്റെ വിളനിലമാണ് കൊപ്പം ഒന്നാന്തിപ്പടി രായിരനെല്ലൂര്‍ മല.
രായിരനെല്ലൂര്‍ മല ഐതീഹ്യത്തിന്നുമപ്പുറം വശ്യസുന്ദരമായ പ്രകൃതിയും പ്രതിഷ്ടയില്ലാത്ത ക്ഷേത്രവും ഭ്രാന്തന്റെ ഭീമാകാരമായ പ്രതിമയും താഴ്‌വാരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും ഭക്തര്‍ക്കും ചരിത്രാന്വേഷണ സഞ്ചാരികള്‍ക്കും മുതല്‍കൂട്ടാണ്.
പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തില്‍ ആ കാലടിപാടുകളിലാണ് പൂജ. ഈ വര്‍ഷത്തെ മലകയറ്റം നാളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."