ഏക സിവില്‍കോഡ്; സി.പി.എം നിലപാട് വ്യക്തമാക്കണം: ഹാറൂണ്‍റഷീദ്
തളിക്കുളം: ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശത്തെ ഹനിച്ച്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക സിവില്‍കോഡ് വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍റഷീദ് പറഞ്ഞു. തളിക്കുളം പഞ്ചായത്ത് മുസ്്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തളിക്കുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതേതരത്വത്തേയും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും കേരളത്തിലെ സി.പി.എം നേതൃത്വം മോഡിയോട് കാണിക്കുന്ന മൃതു സമീപനം മതേതരവിശ്വാസികളെ ആശങ്കപെടുത്തുകയാണന്നും ഏക സിവില്‍കോഡ് വിഷയത്തിലെങ്കിലും സി.പി.എമ്മിന്റെ നിലപാട് തുറന്ന് പറയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തളിക്കുളം കൈതക്കലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മുസ്്ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം അബ്ദുള്ജമ്പാര്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് തളിക്കുളം, മുസ്്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുള്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ.എസ് റഹ്മത്തുള്ള, പി.ബി ഹംസ, എ.എച്ച് ഫൈസല്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.എ മുനീര്‍, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."