HOME
DETAILS
MAL
കര്‍ഷക പെന്ഷന് ഉടന്‍ വിതരണം നടത്തണം
backup
October 16 2016 | 00:10 AM
മാള: മുടങ്ങികിടക്കുന്ന കര്‍ഷക പെന്ഷന് ഉടന്‍ വിതരണം നടത്തണമെന്നും വിരിപ്പു കൃഷിയുടെ നെല്ല് സംഭരണം ഉടന്‍ ആരംഭിക്കണമെന്നും കേരള കോണ്‍ഗ്രസ് എം കോടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ടി.കെ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാളയില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എ ജോയ് അധ്യക്ഷനായി. വി.എ ജ്യോതിഷ്, പീറ്റര്‍ പാറേക്കാട്, എം.യു ഔസേഫ്, ബാബു കളപ്പുരക്കല്‍, ജയ്സണ്‍, ചിയ്യേടന്, എം.കെ സുകുമാരന്‍, കെ.പി അജയന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."