HOME
DETAILS

എന്‍.പി.എസ് - ആശ്വാസ ധനസഹായം വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കണം

  
backup
October 16 2016 | 00:10 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af


തൃശൂര്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവര്‍ മരണപ്പെട്ടാല്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതു വരെ ആശ്വാസ ധനസഹായമായി അനുവദിക്കുവാന്‍ 26-12-2012 ല്‍ യു.ഡി.എഫ് മന്ത്രിസഭ എടുത്ത തീരുമാനം അട്ടിമറിച്ച് ആശ്വാസ ധനസഹായം കുറക്കുവാന്‍ എല്‍.ഡി.എഫ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം പുന:പരിശോധിക്കാനും, ആശ്വാസ ധനസഹായം വെട്ടിക്കുറച്ച 31-08-2016 ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുവാനും തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എന്‍.പി.എസില്‍ അംഗമായ ജീവനക്കാരുടെ വോട്ടുകള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി, എന്‍.പി.എസ് പുന:പരിശോധിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തരവ് റദ്ദ് ചെയ്യിപ്പിക്കുവാനുളള ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഭരണാനുകൂല സംഘടനകളോട് അഭ്യര്‍ഥിച്ചു. ആശ്വാസ ധനസഹായം വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് അസോസിയേഷന്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.   എന്‍.പി.എസ് - ആശ്വാസ ധനസഹായം വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി ജോസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ അലിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജെ വില്‍സന്‍, കെ.ബി ശ്രീധരന്‍, ടി.പി ഹനീഷ്‌കുമാര്‍, എ.നിഖില്‍മോഹന്‍, ജില്ലാ ഭാരവാഹികളായ എം.ഒ ഡെയ്‌സന്‍, ടി.ജി രഞ്ജിത്ത്, കെ.എസ് മനോജ്, കെ.എച്ച് രാജേഷ്, ഇ.രൂപേഷ്, ഇ.എസ് അജിത്ത്കുമാര്‍, സി.കെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago