മലേഗാവ് സ്ഫോടനം; മുഖ്യപ്രതി സാധ്വിക്ക് എന്‍.ഐ.എയുടെ ക്ലീന്‍ ചിറ്റ്
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രാഗ്യ സിങ് താക്കൂറിന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ക്ലീന്‍ ചീറ്റ്. ഇന്ന് മുംബൈ കോടതിയില്‍ എന്‍.ഐ.എ നല്കിയ പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സാധ്വിയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. കേസില്‍ മുന്‍പ് അന്വേഷണം നടത്തിയ ഹേമന്ദ് കര്‍ക്കരെയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ സാധ്വിയടക്കമുള്ള പ്രതികളുടെ ജയില്‍മോചനം എളുപ്പമാവും.
കേണല്‍ പ്രസാദ് പുരോഹിത്തിനെതിരെ കര്‍ക്കരെ നല്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്. കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തിയ മക്കോക്ക നിയമം എടുത്തുകളയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മലേഗാവ് സ്ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്‍.ഐ.എ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാണിനോട് കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളോടു പറഞ്ഞതോടെ രോഹിണിയെ ആ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."