ചാരപ്രവര്‍ത്തനം: കശ്മിരില്‍ 150 പ്രാവുകള്‍ പിടിയില്‍
ജമ്മു:ചാരപ്രവര്‍ത്തനം നടത്താനുപയോഗിച്ചെന്ന സംശയത്തില്‍ 150 ഓളം പ്രാവുകളെ ജമ്മു കശ്മിര്‍ പൊലിസിന്റെ പിടിയില്‍. പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവെയാണ് ഇവ പൊലിസ് പിടിയിലാവുന്നത്. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗകില്‍ വെച്ചാണ് പെട്ടികളുമായി കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പൊലിസ് പിടിയിലായത്.
ഇവര്‍ക്കെതിരെ മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതയ്ക്ക് കേസെടുത്തു. പ്രാവുകളിപ്പോള്‍ സേവ് എന്ന സംഘടനയുടെ സുരക്ഷിതത്വത്തിലാണുള്ളത്. പ്രാവുകളുടെ കാലുകളില്‍ വളയങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവയെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു എന്ന സംശയം ഉണ്ടാവുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഉറുദുവില്‍ എഴുതിയ കത്തുമായി ഒരു പ്രാവ് അതിര്‍ത്തി കടന്നെത്തിയിരുന്നു. ബി.എസ്.എഫ് കണ്ടെത്തിയ കത്തില്‍ പ്രധാനമന്ത്രിക്കുള്ള ഭീഷണി സന്ദേശമായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 23 നും സമാനമായ സംഭവം റിപ്പോര്‍ട്ട ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."