HOME
DETAILS
MAL
കശ്മീരില്‍ പാക് വെടിവയ്പ്പ്; ജവാന് കൊല്ലപ്പെട്ടു
backup
October 16 2016 | 16:10 PM
ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലുണ്ടായ പാക് വെടിവയ്പ്പില്‍ ജവാന് കൊല്ലപ്പെട്ടു. കശ്മീരിലെ രാജൗരി സെക്ടറിലാണ് സംഭവം.
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു പിന്നാലെ പാക് വെടിനിര്‍ത്തല്‍ കരാര്‍ തുടരെ ലംഘിക്കുകയാണ്. ഈ മാസം 3,4,5 തിയ്യതികളില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു.
അഞ്ചാം തിയ്യതി പൂഞ്ചിലും രാജൗരിയിലും പാകിസ്താന് മൂന്നു പ്രാവശ്യമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ മോര്‍ട്ടാര്‍ ഷെല്‍ പ്രയോഗം വരെ അന്നു നടന്നു.
ഇടയ്ക്കിടെയുണ്ടാവുന്ന വെടിവയ്പ്പില്‍ കഴിഞ്ഞവര്‍ഷം 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 405 സംഭവങ്ങളിലായി 71 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."