അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല വന്‍സ്രാവുകളും പങ്കാളികള്‍: മനോഹര്‍ പരീക്കര്‍
ആലപ്പുഴ: അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല വന്‍സ്രാവുകള്‍ക്കും പങ്കുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആലപ്പുഴ പ്രസ്‌ക്ലബിന്റെ ജനസമക്ഷം 2016 മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടപാടില്‍ അഴിമതി നടന്നതായി അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി രാജ്യസഭയില്‍ സമ്മതിച്ചതാണ്. ഉദ്യോഗസ്ഥര്‍ മാത്രമായി അഴിമതി നടത്താനാകില്ല. രാഷ്ട്രീയ ഇടപെടലുകളും ഭരണകര്‍ത്താക്കളുടെ സമ്മര്‍ദങ്ങളും ഇതിന് പിന്നിലുണ്ടായിട്ടുണ്ട്. വന്‍സ്രാവുകള്‍ ഉള്‍പ്പെട്ട അഴിമതിയാണിത്. അഴിമതിക്കാര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കുറ്റക്കാര്‍ മുഴുവന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അഗസ്റ്റാ വെസ്റ്റ്‌ലാന്റിനെ കരിമ്പട്ടികയില്‍ പെടുത്തുന്നതിന്റെ നടപടികള്‍ നടന്നു വരികയാണ്. അഗസ്റ്റാ വെസ്റ്റ്‌ലാന്റ് കമ്പനിയെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കിയിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചു സംസാരിച്ചെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."