കോണ്‍ഗ്രസ് ഓഫിസിന്റെ ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു
കായംകുളം : ചാരുംമൂട് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചാരുംമൂട്ടിലെ ഓഫീസിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ഓഫീസിന്റെ മുന്‍ വശത്തെ മൂന്ന് ജനാല ചില്ലുകളാണ് എറിഞ്ഞ് തകര്‍ത്തത് . സംഭവത്തിന് പിന്നില്‍ ആരാണന്ന് വ്യക്തമല്ല. പഴയ ഓഫീസ് കെട്ടിടം നവീകരിച്ചത് നാലുമാസം മുമ്പായിരുന്നു. സംഭവം അറിഞ്ഞ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് സ്ഥലത്ത് എത്തി ഓഫീസ് സന്ദര്‍ശിച്ചു.
അക്രമികളെ ഉടന്‍ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാരുംമൂട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി തുടര്‍ന്ന് നടന്ന യോഗം ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ജി വേണു അധ്യക്ഷത വഹിച്ചു.കെ കെ ഷാജു ,കെ സാദിഖ് അലിഖാന്,കെ പി ശ്രീകുമാര്‍,കോശി എം കോശി,കെ ആര് മുരളീധരന്,മഠത്തില്‍ ഷുക്കൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."