ഗ്രാമശാല ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
നരിക്കുനി: കോഴിക്കോട് ജില്ലാ നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ ദീപം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാമശാല ജില്ലാതല ഉദ്ഘാടനം നരിക്കുനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ദത്തു ഗ്രാമമായ ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയില്‍ കൊടുവള്ളി നിയോജക മണ്ഡലം എം.എല്‍.എ കാരാട്ട് അബ്ദുറസാഖ് നിര്‍വഹിച്ചു.
ഒരു പ്രദേശത്തെ ദത്തെടുത്ത് ആ പ്രദേശത്തിന്റെ സാമൂഹിവും സാംസ്‌കാരികവുമായ വികസനത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കൂടി പങ്കാളികളാവുക എന്നതാണ് ഗ്രാമദീപം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായനശാല സ്ഥാപിക്കല്‍. നവോത്ഥാനം, വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നതിനാണ് ഗ്രാമശാലകള്‍ സ്ഥാപിക്കപ്പെടുന്നത്.
നാഷനല്‍ സര്‍വ്വീസ് സ്‌കീം കോഴിക്കോട് ജില്ലയിലെ എല്ലാ യൂനിറ്റുകളും ഗ്രാമ ശാലകള്‍ സ്ഥാപിക്കുന്നത് സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന് ആക്കം കൂട്ടുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ ഭാഗമായി നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ പുസ്തകം ശേഖരിച്ചുകൊണ്ട് ദത്തുഗ്രാമ വാസികള്‍ക്ക് സമര്‍പ്പിക്കുന്ന ഗ്രാമദീപം ഗ്രാമശാലയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന ബോര്‍ഡ് അനാച്ഛാദനം ചെയ്തു. വളണ്ടിയര്‍മാര്‍ ഗ്രാമശാലക്ക് സമര്‍പ്പിക്കുന്ന പുസ്തകങ്ങള്‍ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത ഏറ്റുവാങ്ങി.
പരിപാടിയില്‍ എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, എസ്.എം.സി ചെയര്‍മാന്‍ സുനില്‍കുമാര്‍ കട്ടാടശ്ശേരി, പ്രിന്‍സിപ്പല്‍ എം. മായ, താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സന്തോഷ്‌കുമാര്‍, പി.എസ്.സി അംഗം അനില്‍കുമാര്‍. കെ.പി, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഇശാം, വി. അഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആമിന ടീച്ചര്‍ സ്വാഗതവും എന്‍.എസ്. വളണ്ടിയര്‍ ലീഡര്‍ ശാഹിന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."