HOME
DETAILS

'ഹിന്ദുത്വം': രണ്ടുപതിറ്റാണ്ടിനു ശേഷം സുപ്രിംകോടതി പുന:പ്പരിശോധിക്കുന്നു

  
backup
October 17 2016 | 01:10 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

ന്യൂഡല്‍ഹി: 'ഹിന്ദുത്വം' ഉയര്‍ത്തി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നതിനെ അനുകൂലിച്ച് 1995ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് പുറപ്പെടുവിച്ച വിധി രണ്ടുപതിറ്റാണ്ടിനു ശേഷംസുപ്രിംകോടതി പുന:പ്പരിശോധിക്കുന്നു. ഹിന്ദുത്വവും ഹിന്ദുയിസവും ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും അത് ഇന്ത്യയിലെ ജനങ്ങളുടെ ജീവിതരീതിയാണെന്നുമുള്ള വിധിയാണ്  ഏഴംഗ ഭരണഘടനാ ബെഞ്ച് പുനപ്പരിശോധിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഹിന്ദുത്വത്തിന് വേണ്ടി വോട്ട് ചോദിക്കുന്നത് മതസ്പര്‍ധ വളര്‍ത്തലല്ല എന്ന വിധി സംഘപരിവാരം വ്യാപകമായി ഉപയോഗിക്കുകയും തങ്ങളുടെ മതേതരസ്വഭാവത്തിനു തെളിവായി ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. ബി.ജെ.പിക്കെതിരിലുള്ള വര്‍ഗീയപ്പാര്‍ട്ടിയെന്ന പ്രചാരണത്തെ ജസ്റ്റിസ് വര്‍മയുടെ വിധി ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേരിട്ടിരുന്നത്.
അക്രമാസക്ത തീവ്ര ഹൈന്ദവദേശീയതയെ സൂചിപ്പിക്കുന്ന ഹിന്ദുത്വം എന്ന ആശയം ബി.ജെ.പിയും ശിവസേനയും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു വിധി വന്നത്. ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റല്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ ഫലത്തെ ഇത് ബാധിക്കില്ലെന്നുമായിരുന്നു 1995 ഡിസംബറിലെ വിധി.
രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ജാതിയുടേയോ വിഭാഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ശത്രുതയുണ്ടാക്കുകയെന്നതാണ് 123(3എ) വകുപ്പ് പ്രകാരം തെറ്റായ നടപടിയാകുകയെന്നും കോടതി വിധിച്ചു. ഹിന്ദുത്വം ഏതെങ്കിലും വ്യക്തിയുടെ മതാചാരമോ വിശ്വാസമോ അല്ലെന്നും മൊത്തം ഇന്ത്യക്കാരുടെ ജീവിത വ്യവസ്ഥയാണെന്നും കോടതി വിശദീകരിച്ചിരുന്നു.
പ്രസംഗങ്ങളില്‍ ഹിന്ദുത്വം, ഹിന്ദുയിസം എന്നിവ ഉപയോഗിക്കുന്നത് ശത്രുത പ്രചരിപ്പിക്കലായി കാണാനാവില്ല. ഇതേ വാക്കുകള്‍  ജനങ്ങള്‍ക്കിടയില്‍ മതേതരത്വവും ഇന്ത്യന്‍ സംസ്്കാരവും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും അസഹിഷ്ണുതയും വിവേചനവും കാട്ടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ വിമര്‍ശിക്കാനും ഉപയോഗിക്കാവുന്നതാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  22 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  27 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  32 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago