ഒമര്‍ അബ്ദുല്ലയെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
ന്യൂയോര്‍ക്ക്: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. വിശദ സുരക്ഷാ പരിശോധനയ്ക്കായാണ് തന്നെ തടഞ്ഞുവച്ചതെന്നും തന്റെ അമേരിക്കന്‍ സന്ദര്‍ശന സമയങ്ങളിലെല്ലാം ഇതു പതിവുള്ളതാണെന്നും ഒമര്‍ ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രഭാഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
\
Another "random" secondary immigration check upon landing in the US. Thrice in three visits, the randomness is growing tiresome now.
— Omar Abdullah (@abdullah_omar) October 16, 2016
I just spent TWO hours in a holding area & this happens EVERY time. Unlike @iamsrk I don't even catch Pokemon to pass the time.
— Omar Abdullah (@abdullah_omar) October 16, 2016
സുരക്ഷാ പരിശോധന അസഹ്യമായ അനുഭവമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിശോധനയുടെ പേരില്‍ തന്റെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ പാഴായെന്നും എന്നാല്‍ ഷാരൂഖ് ഖാനെ പോലെ പോക്കിമോനെ പിടിച്ച് സമയം കളഞ്ഞില്ലെന്നും ഉമര്‍ ട്വീറ്റ് ചെയ്തു.
മുമ്പ് രണ്ടു തവണ ഇമിഗ്രേഷന്‍ പരിശോധനയുടെ ഭാഗമായി ഹോളിവുഡ് താരം ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."