പൊതു സിവില്‍ കോഡ്: നിയമസഭ വിയോജന പ്രമേയം പാസാക്കണമെന്ന് മെക്ക
മൂവാറ്റുപുഴ: പൊതു സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള നിയമസഭാ 'വിയോജന പ്രമേയം 'പാസ്സാക്കണമെന്നു മുസ്ലിം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്(മെക്ക)യുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച യോഗം ആവശ്യപെട്ടു.
മതസൗഹാര്‍ദ്ദവും മാനവ സാഹോദര്യവും തകര്‍ക്കുന്ന പൊതു സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളും ദേശീയ പാര്‍ട്ടികളും ഇടതുപക്ഷങ്ങളും അഭിപ്രായം പറയണം. ജനങ്ങളെ ഭീഷണിപ്പെടുത്തി അസ്ഥിത്വ്വം നശിപ്പിച്ച്, അധീശത്വം സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പൊതു സിവില്‍ കോഡ്. ഭരണക്കാര്‍ വേട്ടക്കാരും പ്രജകള്‍ ഇരകളും എന്ന ഭീതിതമായ അവസ്ഥക്കെതിരേ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മ ഉയരണമെന്നും യോഗം ആവശ്യപെട്ടു.
മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസജിദ് ഇമാം നൗഫല്‍ കൗസരി ഉദ്ഘാടനം ചെയ്തു, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് വിഷയാവതരണം നടത്തി. മെക്ക അഖിലേന്ത്യ പ്രസിഡന്റ് വി.എ സൈദുമുഹമ്മദ് അധ്യക്ഷത വഹിച്ചു, സംസ്ഥാന പ്രസിഡണ്ട് എ.എ ഹക്കീം ജനറല്‍ സെക്രട്ടറി സി.പി അലിയാര്, സെക്രട്ടറിമാരായ അഷറഫ് മാണിക്യം, വി.എസ് കുഞ്ഞുമുഹമ്മദ്, എ.പി ഇബ്രാഹിം, അഡ്വ.എം.എം അലിയാര് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."