മദര്‍ തെരേസയുടെ മെഴുകുരൂപം ഇനി വേളാങ്കണ്ണിയില്‍
കോട്ടയം:അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ മെഴുകു പ്രതിമ വേളാങ്കണ്ണിയില്‍. ബേബി അലക്‌സാണ് ഈ ശില്‍പ്പത്തിന്റെ ശില്‍പ്പി. നാളെ വേളാങ്കണ്ണി പള്ളിയില്‍ പ്രതിമയെത്തിക്കും. പള്ളി ഭാരവാഹികളുടെ ആവശ്യ പ്രകാരമായിരുന്നു രണ്ടുമാസം മുമ്പ് നിര്‍മാണമാരംഭിച്ചത്.
മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പണി തീര്‍ക്കണമെന്ന് ആഗ്രമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞില്ല. പ്രതിമയില്‍ കാരുണ്യഭാവം തുളമ്പുന്നു. ഇതിനായി മദര്‍ തെരേസയുടെ ജീവചരിത്രം നന്നായി പഠിച്ചു. മിഷനറി ചാരിറ്റി പ്രവര്‍ത്തകര്‍ സാധാരണയായി ഉപയോഗിക്കുന്ന സാരിയുടെ നിര്‍മാണവും ഏറെ ശ്രമകരമായിരുന്നുവെന്ന് ബേബി അലക്‌സ് പറഞ്ഞു.
പ്രതിമയുടെ ഭാഗമായ കൊന്തയും, കുരിശും സ്വന്തമായി നിര്‍മിക്കുകയായിരുന്നു. വേളാങ്കണ്ണിയില്‍ അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇദ്ദേഹത്തിന്റെ കോട്ടയത്തെ കുഴിമല വീട്ടിലാണ് പ്രതിമകളുടെ ജനനം.
ഇതിനു മുമ്പ് പ്രമുഖ വ്യക്തികളുടെ ഒട്ടേറെ പ്രതിമ നിര്‍മിച്ചിട്ടുണ്ടണ്ട്. ഇപ്പോള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ പ്രതിമയുടെ പണപ്പുരയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."