കൊച്ചി തുറമുഖത്തെ ലക്ഷദ്വീപ് വാര്‍ഫില്‍ ആംബുലന്‍സ് ഇല്ലാത്തതില്‍ പ്രതിഷേധം
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ ലക്ഷദ്വീപ് വാര്‍ഫില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചു.
അനുദിനം ഒട്ടേറെ യാത്രക്കാരാണു വാര്‍ഫില്‍ നിന്നും ലക്ഷദ്വീപിലേക്കും തിരിച്ചും കപ്പലുകളില്യാത്ര ചെയ്യുന്നത് .എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് ആംബുലന്‍സ് സൗകര്യം ഇല്ലായെന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നതായി യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന ചെറുകപ്പലുകളില്‍ ഒന്നായ ചെറിയപാനിയിലെ സെക്കന്റ് എന്ജനീയര് അഷറഫിന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ആംബുലന്‍സിന്റെ അഭാവത്തില്‍ ഓട്ടോറിക്ഷയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
അധികൃതരുടെ അനാസ്ഥയുടെ തെളിവാണ് ഇതെന്നാണു യാത്രക്കാര്‍ ആരോപിക്കുന്നത്.
ലക്ഷദ്വീപ് നിവാസികള്‍ വിദഗ്ദ്ധ ചികത്സ തേടിയെത്തുന്നത് കൊച്ചിയിലാണ്. തന്നെയുമല്ല പ്രായമായവര്‍ അടക്കമുള്ള നിരവധി പേരാണ് കൊച്ചിയിലെത്തുന്നത്.
ലക്ഷദ്വീപ് കാണാനെത്തുന്ന സഞ്ചാരികളും കപ്പലുകളെ ആശ്രയിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യം നല്കി വാര്‍ഫില്‍ സ്ഥിരം ആംബുലന്‍സ് സംവിധാനം ഒരുക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."