വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ഉപവാസ സമരം നടത്തി
കൊല്ലം: പഠനം പൂര്ത്തിയാകാത്തവരുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും വിദ്യാഭ്യാസ വായ്പ എഴുതി തള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നു ആര്. ബാലകൃഷ്ണപിള്ള. കേരളാ എജ്യൂക്കേഷന്‍ ഓഫ് ലോണ്‍ ഹോള്‍ഡേഴ്സ് വെല്‍ഫയര്‍ ഓര്ഗനൈസേഷന് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വായ്പാ ഉപഭോക്താക്കള്‍ കൊല്ലം ഹെഡ് പോസ്റ്റാഫീസ് പടിക്കല്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വായ്പയെടുത്തു കടക്കെണിയില്‍ പെട്ടവരെ ഭീഷണിപ്പെടുത്തുന്ന ബാങ്കുകളുടെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം ആരംഭിക്കാനും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കു തൊഴില്‍ ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു പ്രസിഡന്റ് എന്‍.എസ്. വിജയന് ആവശ്യപ്പെട്ടു. പെരുംകുളം സുരേഷ്, നെയിത്തില് വിന്‍സന്റ്, കുരീപ്പുഴ ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."