HOME
DETAILS
MAL
24 മണിക്കൂറിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
backup
May 14 2016 | 06:05 AM
പാറ്റ്ന: ബിഹാറിലും അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലും രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. 24 മണിക്കൂറിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
ഹിന്ദുസ്ഥാന്‍ ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് രാജദേവ് രഞ്ജന്‍ ആണ് ഇന്നലെ വൈകുന്നേരത്തോടെ കൊല്ലപ്പെട്ടത്. ബിഹാറിലെ സിവാന്‍ ജില്ലയിലായിരുന്നു ഈ സംഭവം. അഞ്ച് റൗണ്ട് വെടിയേറ്റ രഞ്ജന്റെ മൃതദേഹം സിവാന്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തുനിന്നാണ് കണ്ടെത്തിയത്.
പ്രദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ അഖിലേഷ് പ്രതാപാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. 35 കാരനായ ഇയാള്‍ അജ്ഞാതരായ ചിലരുടെ വെടിയേറ്റാണ് മരിച്ചതെന്നു പൊലിസ് പറഞ്ഞു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."