HOME
DETAILS
MAL
മക്കളെ പുഴയില്‍ മുക്കി കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവ്
backup
October 18 2016 | 06:10 AM
വിരാജ്‌പേട്ട: രണ്ട് മക്കളെ പുഴയില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ.
ബെട്ടക്കുറുബറ എം സുരേഷിനെയാണ് വിരാജ്‌പേട്ട സെഷന്‍സ് കോടതി ജഡ്ജി ടി.എം നാഗരാജ് ശിക്ഷിച്ചത്. പിഴയായി ചുമത്തിയ 50,000 രൂപയില്‍ 25,000 രൂപ ഭാര്യക്ക് നല്‍കണം. 2009 സെപ്റ്റംബറിലാണ് സുരേഷിനെതിരേ ഭാര്യ പ്രേമ വിരാജ്‌പേട്ട പൊലിസില്‍ പരാതിനല്‍കിയത്. മക്കളായ രൂപേഷ്, ധനിയ എന്നിവരെ സ്‌കൂളില്‍ നിന്നു കൂട്ടിക്കൊണ്ടു വന്നു അമ്മത്തിക്കടുത്തു കൊമ്മ ത്തോട് പുഴയില്‍ മുക്കികൊല്ലുകയായിരുന്നു. മക്കളുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."