കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിനു തുടക്കം
തളിപ്പറമ്പ്: കേരളത്തിലെ സാമൂഹ്യ മാറ്റത്തില്‍ സവിശേഷമായ പങ്ക് വഹിച്ച കര്‍ഷകപോരാട്ടങ്ങള്‍ക്കും ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്കിയ കേരള കര്‍ഷക സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്നലെ തുടക്കം കുറിച്ചു.
കര്‍ഷക സംഘം സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൂക്കോത്ത് നട കേന്ദ്രീകരിച്ച് ഇന്നലെ നടന്ന വിളംബര ഘോഷയാത്രയും ബക്കളത്ത് ടി.വി.കെ നഗറില്‍ കാര്‍ഷിക പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറും നടന്നു. സെമിനാര്‍ കര്‍ഷസംഘം ജോ.സെക്രട്ടറി അഡ്വ.ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. എം പ്രകാശന് വിഷയം അവതരിപ്പിച്ചു. ഇന്ന് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സാമൂഹ്യമാറ്റത്തില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 19,20 തീയ്യതികളില്‍ ഡീംപാലസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ കൃഷ്ണന്, എം.വി ജനാര്ദ്ദനന്, പി മുകുന്ദന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."