ഹയര്‍ സെക്കന്‍ഡറി സൗഹൃദ ക്ലബ് നേതൃത്വ പരിശീലന ക്യാംപ് 22 മുതല്‍
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിങ് സെല്ലിന്റെ കീഴിലുള്ള സൗഹൃദ ക്ലബ്ബുകളുടെ സ്‌കൂള്‍ കണ്‍വീനര്‍മാരുടെ ജില്ലാ തല ത്രിദിന നേതൃത്വ പരിശീലന ക്യാംപ് ഈ മാസം 22 മുതല്‍ ആരംഭിക്കും. ജില്ലയില്‍ ആറിടങ്ങളിലായാണു പരിശീലനം നടക്കുക.
കോട്ടക്കല്‍ ഏരിയയിലെ ക്യാംപ് 22 മുതല്‍ എടരിക്കോട് പാറയില്‍ ടവറില്‍ നടക്കും. നവംമ്പര്‍ മൂന്നു മുതല്‍ പെരിന്തല്‍മണ്ണ കെ.പി.എം റസിഡന്‍സിയിലും എടപ്പാള്‍ ഗോള്‍ഡന്‍ ടവറിലും നവംബര്‍ ഒന്‍പതു മുതല്‍ കൊണ്ടേണ്ടാട്ടി ഹോട്ടല്‍ പൂക്കോടന്‍സിലും നിലമ്പൂര്‍ ചാലിയാര്‍ ഡോര്‍മെട്രിയിലും 11 മുതല്‍ കോഴിക്കോട് സര്‍വകലാശാലയിലും പരിശീലന ക്യാംപുകള്‍ നടക്കും.
ലൈഫ് സികില്‍, കരിയര്‍ പ്ലാനിങ്, സൈബര്‍ ക്രൈം, ലഹരി ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനത്തിനു ബാംഗ്ലൂര്‍ നിംഹാന്‍സില്‍ നിന്നും പരിശീലനം നേടിയ വിദഗ്ധര്‍ നേതൃത്വം നല്‍കും. സ്‌കൂളുകള്‍ പങ്കെടുക്കേണ്ടണ്ട ക്യാമ്പുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വെബ് പോര്‍ട്ടലില്‍ നിന്നും ലഭ്യമാവുമെന്നു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജമാലുദ്ദീന്‍ അറിയിച്ചു. ഫോണ്‍: 9447452538
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."