ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
രാമപുരം: ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'കേരളത്തിന്റെ ജല സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാഴ്ചപ്പാട്' എന്നവിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയതലത്തില്‍ ശ്രദ്ധേയരായ തിരുവനന്തപുരം സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ കുഞ്ഞമ്പു, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ദിനേശ് എ.സി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എണ്വയോണ്മെന്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ. ഹരിനാരായണന്, പൊന്നാനി എം.ഇ.എസ് കോളെജ് പ്രൊഫ. ഡോ. ബ്രിജേഷ് വി.കെ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കോളജ് വൈസ് ചെയര്മാന് എം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നവീന്‍ മോഹന്‍ അധ്യക്ഷനായി. ഷറഫുദ്ദീന്, അബ്ദുറഹ്മാന് സി.വി, ഡോ. കെ ഗോപാല കൃഷ്ണന്, ജിംനിഷ കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."