ഓട്ടോത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം
മഞ്ചേരി: ഓട്ടോത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നു സി.ഐ.ടി.യു ഭാരവാഹികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പെര്‍മിറ്റില്ലാത്ത ഓട്ടോകളേയും പാരലല്‍ സര്വിസുകാരേയും നിയന്ത്രിക്കുക, പഴയ ട്രാക്കുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഓട്ടോ ട്രാക്കുകളില്‍ ഇരിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നഗരസഭാ ചെയര്പേഴ്സന്, പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണു നിവേദനം നല്‍കിയിരിക്കുന്നത്.
വണ്വെകളില് ആവശ്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഓട്ടോ ട്രാക്കുകളില്‍ രാവിലേയും വൈകുന്നേരവും നഗര മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നതു നിരോധിക്കുകയും ചെയ്യണമെന്നു നിവേദനത്തില്‍ പറയുന്നു. സി.ഐ.ടി.യു മുനിസിപ്പല്‍ സെക്രട്ടറി പ്രവീണ്‍ നറുകര, ഷൗക്കത്ത് തുറക്കല്‍, അബു മുള്ളമ്പാറ,ശിവദാസന്‍, മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."