മൂത്തോറന്റെ തിരോധാനം; മടവൂരില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
കൊടുവള്ളി: നാലാഴ്ച മുന്‍പ് കാണാതായ ആരാമ്പ്രം ചക്കാലക്കല്‍ വി.പി മൂത്തോറനെ അന്വേഷിച്ച് കണ്ടെത്തുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനുമായി മടവൂരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു.
കുന്ദമംഗലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി പോലിസ് അന്വേഷണം നടത്തിയിട്ടും മുത്തോറനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്നത്. വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലോ 9446784594 എന്ന ഫോണ്‍ നമ്പരിലോ വിവരമറിയിക്കണമെന്ന് കര്‍മസമിതി അറിയിച്ചു. ഗ്രാമപഞ്ചായത്തംഗം എ.പി നസ്തര്‍(ചെയര്‍മാന്‍), ഇ. മഞ്ജുള, മൊയ്തീന്‍ ഷാ(വൈസ് ചെയര്‍) ഇ.എം വാസുദേവന്‍(ജനറല്‍ കണ്‍വിനര്‍), എം. വിജയന്‍, എ.പി വിജയകുമാര്‍(ജോ. കണ്‍വിനര്‍). യോഗത്തില്‍ എ.പി നസ്തര്‍ അദ്ധ്യക്ഷനായി. ഇ.എം വാസുദേവന്‍, കെ.പി ശ്രീധരന്‍, പി.സി കൃഷ്ണന്‍, റഷീദ് എം.എ, പി. വിജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."