ആണവായുധം പ്രയോഗിക്കുമെന്ന് ഉ.കൊറിയ
സിയൂള്‍: രാജ്യത്തിനു ഏതെങ്കിലും വിധത്തില്‍ ഭീഷണി തോന്നിയാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയയും യു.എസും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രസ്താവന. രാജ്യത്തിനു ഭീഷണിയായാല്‍ ആദ്യം തന്നെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. എന്‍.ബി.സി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് അഞ്ചാംതവണ ആണവപരീക്ഷണം നടത്തിയത്. 2011ല്‍ കിം ജോങ് ഉന്‍ അധികാരത്തില്‍ എത്തിയതു മുതല്‍ അദ്ദേഹത്തിന് വിവിധതരത്തിലുള്ള ഭീഷണികള്‍ ഉണ്ടെന്നും യോങ് പില്‍ പറഞ്ഞു. ദക്ഷിണ കൊറിയയും യു.എസും സംയുക്തമായി നാവിക അഭ്യാസങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."