വീട്ടമ്മയുടെ നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
കാഞ്ഞങ്ങാട്: യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശികളായ വിനോദ്, ഇര്ഫാന് എന്നിവരാണ് ബേഡകം പൊലിസിന്റെ പിടിയിലായത്.
ബേഡകം മരുതുംകര സ്വദേശിനി സതീ ദേവിയുടെ എ.ടി.എം കാര്‍ഡാണ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. ഈ മാസം 11 ന് രാത്രിയാണ് കാഞ്ഞങ്ങാട്ട് വച്ച് സതീദേവിയുടെ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടത്. കാര്‍ഡിന്റെ കൂടെ ഇതിന്റെ പിന് നമ്പറും ഉണ്ടായിരുന്നു. കാര്‍ഡ് കളഞ്ഞു കിട്ടിയ പ്രതികള്‍ ഇതുപയോഗിച്ച് ഇവരുടെ അക്കൗണ്ടില്‍ നിന്നും 39,000 രൂപ പിന്‍വലിക്കുകയായിരുന്നു. അക്കൗട്ടില്‍ നിന്നും പണം പിന്‍വലിച്ച വിവരം സതീ ദേവിക്ക് മൊബൈലില്‍ സന്ദേശം ലഭിച്ചതോടെ ഇവര്‍ പൊലിസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലെ സിന്‍ഡിക്കേറ്റ്, ഐ.ഒ.ബി, മാവുങ്കാലിലെ എസ്.ബി.ഐ എന്നീ ബേങ്കുകളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് എ.ടി.എം കൗണ്ടറുകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു. 12ന് പുലര്‍ച്ചെ 12 നും ഒന്നിനുമിടയിലാണ് മൂന്ന് കൗണ്ടറുകളില്‍ നിന്നുമായി ഇത്രയും തുക പ്രതികള്‍ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."