പട്ടികജാതിക്കാര്‍ക്ക് വായ്പ
കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ മഹിളസമൃദ്ധി യോജന, മൈക്രോക്രെഡിറ്റ് ഫിനാന്‍സ് പദ്ധതികള്‍ക്കു കീഴില്‍ വായ്പ ലഭിക്കുന്നതിന് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട 18 വയസ്സിനും 50 വയസിനും ഇടയില്‍ പ്രായമുളള വനിതകള്‍ക്കു സ്വയം തൊഴില്‍ ചെയ്യുന്നതിന് 50000 രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണ് മഹിളസമൃദ്ധി യോജന.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. പലിശ നിരക്കു നാലു ശതമാനവും തിരിച്ചടവു കാലാവധി മൂന്നു വര്‍ഷവുമാണ്. മൈക്രോകെഡ്രിറ്റ് ഫിനാന്‍സ് പദ്ധതിക്ക് പട്ടികജാതിയില്‍പ്പെട്ട 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളള യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് 50000 രൂപ വായ്പയായി നല്‍കും.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവു കാലാവധി മൂന്ന് വര്‍ഷവുമാണ്.
ഇരുവായ്പകള്‍ക്കും കോര്‍പറേഷന്‍ നിബന്ധനകള്‍ക്കു വിധേയമായി ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും കോര്‍പറേഷന്‍ കോട്ടയം നാഗമ്പടം മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."