HOME
DETAILS

'കേരള ഇന്‍വെസ്‌റ്റേഴ്‌സ് കോണ്‍ക്ലേവ് 2016' 22ന് തുടങ്ങും

  
backup
October 19 2016 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8

കോഴിക്കോട്: മലബാര്‍ മേഖലയുടെ നിക്ഷേപാവസരം ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന നിക്ഷേപസംഗമം 'ദ കേരള ഇന്‍വെസ്‌റ്റേഴ്‌സ് കോണ്‍ക്ലേവ് 2016' 22, 23 തിയതികളിലായി കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കും. 22ന് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 മലബാര്‍ മേഖലയിലെ വ്യവസായികള്‍, പ്രൊഫഷണലുകള്‍, സാങ്കേതികരംഗത്തെ വിദഗ്ധര്‍ എന്നിവരുടെ സംഘടനയായ ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവി(ജി.എം.ഐ)ന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ 300 വിദേശ വ്യവസായികളും 100 പ്രമുഖ ആഭ്യന്തര വ്യവസായികളും പങ്കെടുക്കും. സര്‍ക്കാര്‍ അധികാരികള്‍, നിക്ഷേപകര്‍, വ്യവസായികള്‍, വിദേശികള്‍, പ്രമുഖ കണ്‍സള്‍ട്ടന്റുകള്‍ എന്നിവര്‍ക്ക് അവസരങ്ങളുടെ സാധ്യതകള്‍ മനസിലാക്കാന്‍ നിക്ഷേപസംഗമം സഹായിക്കുമെന്ന് ജി.എം.ഐ പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍, ജി.എം.ഐ സ്ഥാപക അംഗം ഡോ. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ പറഞ്ഞു. ഐ.ടി, ടൂറിസം, ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യസംരക്ഷണം, കൃഷി, ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണം, വ്യവസായം, വിദ്യാഭ്യാസം, സ്‌കില്‍ ഡവലപ്‌മെന്റ്, പവര്‍, മൂല്യവര്‍ധിത വസ്തുക്കള്‍ എന്നിവയിലെ നിക്ഷേപാവസരങ്ങള്‍ ചര്‍ച്ച ചെയ്യും.
മലബാറിലെ ടൂറിസം മേഖല ഇപ്പോഴും അവഗണിക്കപ്പെട്ടുകിടക്കുകയാണെന്നും വയനാട്, ബേക്കല്‍, കാപ്പാട് എന്നീ പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയുടെ സാധ്യതകളിലേക്കാണ്  ജി.എം.ഐ ശ്രദ്ധയൂന്നുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള 312 ഏക്കര്‍ ഭൂമിയില്‍ ഒരു സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര, കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവരുടെ ഔദ്യാഗിക പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago