ഐപിഎല്ലില്‍ റോയല്‍സ് കുതിപ്പ്..!
ഐപിഎല്‍ പുതിയ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കളിച്ച നാലില്‍ നാലു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണവര്‍. ഒപ്പം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിലും രാജസ്ഥാന്‍ താരങ്ങളാണ് മുന്നില്‍. ഇന്നലത്തെ സെഞ്ച്വറിയോടുകൂടി ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ് ഒന്നാമത്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 316 റണ്‍സാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും കോഹ്ലി ഇതിനോടകം സ്‌കോര്‍ ചെയ്തുകഴിഞ്ഞു. 146 സ്‌ട്രൈക്ക് റേറ്റിലും 105 ശരാശരിയിലുമാണ് കോഹ്ലി ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് താരം റിയാഗ് പരാഗും മൂന്നാം സ്ഥാനത്ത് സഞ്ജു സാംസണുമാണ് ഇടംപിടിച്ചിരിക്കുന്നത്. കോഹ്ലി കളിക്കുമ്പോഴും ആര്‍സിബി പരാജയപ്പെടുകയാണ്. എന്നാല്‍ മറുവശത്ത് പരാഗും സഞ്ജുവും തിളങ്ങുമ്പോള്‍ രാജസ്ഥാനും കുതിക്കുന്നു. 92.5 ശരാശരിയില്‍ 158 സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സാണ് പരാഗ് നേടിയിട്ടുളളത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍പെടുന്നു. 59.33 ശരാശരിയില്‍ 151 സ്‌ട്രൈക്ക് റേറ്റില്‍ 178 റണ്‍സാണ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് ഹാഫ് സെഞ്ച്വറിയും സഞ്ജു നേടിക്കഴിഞ്ഞു. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരില്‍ തന്നെയാണ്.
ടി20 ലോകകപ്പ് ടീം പ്രഖ്യാപിക്കാനിരിക്കെ ഐപിഎല്‍ പ്രകടനം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഫോം തുടരുകയാണെങ്കില്‍ സഞ്ജുവിനെ വേള്‍ഡ്കപ്പില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."