ഭക്ഷ്യസുരക്ഷാ നിയമം: ഭാരം റേഷന്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന്
കോഴിക്കോട്: രാജ്യത്താകെ നടപ്പിലാക്കിയ പുതിയ ഭക്ഷ്യസുരക്ഷാ നിയമം കേരളത്തില്‍ നിലവില്‍ വരാത്തതിന്റെ ഭാരം റേഷന്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ സുരക്ഷാ സമിതി ആവശ്യപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പദവിയില്‍ നേരത്തേ ആളെ നിയോഗിക്കുകയും തസ്തികയുണ്ടാക്കുകയും ചെയ്തെങ്കിലും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ഇക്കാര്യം കാര്യക്ഷമമായിക്കണ്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉപഭോക്തൃ സുരക്ഷാസമിതി യോഗം അംഗികരിച്ച പ്രമേയത്തില്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ-റേഷന്‍ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 30ന് രാവിലെ 11ന് കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ സംസ്ഥാന പ്രതിനിധി യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."