ഏഴ് പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാം; കിയയുടെ ഇലക്ട്രിക്ക് കാര്‍ ഉടന്‍ മാര്‍ക്കറ്റിലേക്ക്
ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ പദ്ധതികള്‍ തുടങ്ങാനായി പ്ലാന്‍ ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വാഹന മാര്‍ക്കറ്റായ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കുത്തക സൃഷ്ടിക്കാനാണ് ബ്രാന്‍ഡ് ശ്രമിക്കുന്നത്.2024ലെ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ കിയ പ്രസിഡന്റും സിഇഒയുമായ ഹോ സുങ് സോംഗ്, വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ പോലുള്ള വളര്‍ന്നു വരുന്ന വിപണികളില്‍ കാരെന്‍സ് ഇവി ഉള്‍പ്പെടെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. ഇവി പ്ലേ മെച്ചപ്പെടുത്തുന്നതിനായി 2024 ല്‍ കമ്പനി EV9 ഇന്ത്യയില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ AY-EV എന്ന കോഡ് നെയിമില്‍ കമ്പനി ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാന്‍ സാധ്യതയുണ്ട് എന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. 2025 ആകുമ്പോഴേക്കും AY-EV എന്ന കോഡ് നെയിമിന് കിയ ക്ലാവിസ് എന്ന് പേര് നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.2025 ല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നും അതില്‍ പെട്രോള്‍ വേരിയന്റ് ഉള്‍പ്പെടുമെന്നും വിവിധ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2025-2026 കാലയളവില്‍ 50,000 മുതല്‍ 60,000 വരെ യൂണിറ്റ് വാഹനങ്ങള്‍ വരെ ബ്രാന്‍ഡിന്റെതായി പുറത്തിറങ്ങാനാണ് സാധ്യത.2026 ലെ ലക്ഷ്യം 5,87,000 യൂണിറ്റ് മാസ് ഇവി മോഡലുകളുടെ വില്‍പ്പന കൈവരിക്കുക എന്നതാണ്, ഇത് മൊത്തം ഇവി വില്‍പ്പനയുടെ 66 ശതമാനം വരും എന്നും സോംഗ് കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റ്‌നിര്‍ദ്ദിഷ്ട വില്‍പ്പന തന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം, പ്രധാന വിപണികളില്‍, പര്‍പ്പസ് ബില്‍റ്റ് വെഹിക്കിള്‍സ് (PBV കള്‍) ഉപയോഗിച്ച് പുതിയ ഡിമാന്‍ഡ് സൃഷ്ടിച്ച് ഒരു സമ്പൂര്‍ണ്ണ ഇവി ലൈനപ്പ് നിര്‍മ്മിച്ചുകൊണ്ട് കിയ തങ്ങളുടെ വളര്‍ച്ച തുടരും.
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് മൊത്തത്തില്‍, 2027 ഓടെ മൊത്തം 15 ഓളം ഇവി മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം EV3 ലോഞ്ച് ചെയ്യുന്നതോടെ, EV2, EV4, EV5 എന്നിങ്ങനെയുള്ള അഡീഷണല്‍ മോഡലുകള്‍ പ്രധാന വിപണികളില്‍ അവതരിപ്പിക്കും. ഇതോടെ മാസ് മാര്‍ക്കറ്റ് മോഡലുകളുടെ എണ്ണം ആറാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."