'നിങ്ങളെന്നെ പുറകോട്ടു തള്ളിയില്ലെങ്കില്‍ ഞാന്‍ മുന്നോട്ടു പോകും'
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുതുടരുമെന്ന സൂചന നല്‍കി ജേക്കബ് തോമസ്. വിജിലന്‍സില്‍ തന്റെ ജോലി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കാര്‍ക്കെതിരേ മുന്നോട്ടുതന്നെ പോകും. തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല.കോണുകളില്‍ ഇരുന്ന് ആരോപണം ഉന്നയിക്കുന്നത് ആരാണ്?.
വിജിലന്‍സിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പുറകോട്ടു തള്ളിയില്ലെങ്കില്‍ ഞാന്‍ മുന്നോട്ടുപോകും.
ജനങ്ങളുടെ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
ഇ.പി.ജയരാജനെതിരായ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജേക്കബ് തോമസ് മാറുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററില്‍ യെച്ചൂരി ചര്‍ച്ച നടത്തുകയും പാര്‍ട്ടി നിലപാട് അറിയിക്കുകയുമായിരുന്നു.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായി ഇന്നലെ രാവിലെ മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തിരുന്നു. നളിനി നെറ്റോയ്ക്കും ജേക്കബ് തോമസ് തുടരണമെന്ന അഭിപ്രായമായിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗവും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന നിലപാടെടുത്തിരുന്നു.
പാര്‍ട്ടിയും മന്ത്രിസഭയും നിലപാട് എടുത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് നല്‍കിയ കത്ത് പിണറായി വിജയന്‍ തള്ളി. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ജേക്കബ് തോമസിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."