യമനിലെ തായിസിലേക്ക് അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന വസ്തുക്കളുമായി സഊദി
റിയാദ്: വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച യമനിലേക്ക് അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന വസ്തുക്കളുമായി സഊദി ദുരിതാശ്വാസ സംഘം ഒരുങ്ങി. സഊദി ആസ്ഥാനമായുള്ള കിംഗ് സല്‍മാല്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
യമനിലെ തായിസില്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആശുപത്രിയിലേക്കാവശ്യമായ അടിയന്തിര സജ്ജീകരണങ്ങളാണ് ഇവിടേക്ക് അയക്കുന്നത്. കൂടാതെ 12 ടണ്‍ മരുന്നുകളും മറ്റു ആരോഗ്യ രംഗത്തെ നൂതന സംവിധാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
തായിസിലെ 12 ആശുപത്രികളിലേക്കും മറ്റു സ്ഥലങ്ങളിലെ ഏഴു ആരോഗ്യ കേന്ദ്രങ്ങളിലേക്കുമാണ് ഇവ വിതരണം ചെയ്യുന്നത്. ദുരിതമനുഭവിക്കുന്ന ഇവിടത്തെ ജനത്തിന് ഏറെ ആശ്വാസകര മായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെന്ന് സുപ്രീം മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഫാരിസ് അല്‍ അബ്‌സി വ്യക്തമാക്കി. ഇരു വിഭാഗങ്ങളും അംഗീകരിച്ചതിനെ തുടര്‍ന്ന് യമനില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."