HOME
DETAILS
MAL
മദ്യം ബാറിന് പുറത്ത് പോകാതിരിക്കാന്‍ ചട്ടം ഭേദഗതി ചെയ്യണമെന്ന്
backup
October 20 2016 | 21:10 PM
പാലക്കാട്: നിലവിലെ ബാര്‍ ലൈസന്‍സ് നിബന്ധനകളില്‍ മദ്യം ബാറിന് പുറത്ത് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെങ്കിലും, ബിയറോ, വൈനോ ബാറിന് പുറത്ത് കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ലാത്തതിനാല്‍ ബാറുകളില്‍ നിന്നും മദ്യവും ബീയറും വൈനും യഥേഷ്ടം പുറത്തേക്ക് കൊണ്ടു പോകുന്ന സാഹചര്യമുണ്ടെന്നും അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ഇവയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരാള്‍ക്ക് മൂന്നര ലിറ്റര്‍ മദ്യം കൈവശം വയ്ക്കാമെന്ന ചട്ടത്തിന്റെ മറവില്‍ അഞ്ചു കുപ്പി ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ യാതൊരു തടസവുമില്ലെന്നും ഇതിന്റെ മറവിലാണ് മദ്യം പുറത്തേയ്ക്ക് കടത്തുന്നതെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്മാന് എ.കെ. സുല്‍ത്താന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."