HOME
DETAILS
MAL
വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
backup
October 20 2016 | 21:10 PM
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പ്യൂട്ടര്‍ സെന്ററുകള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അവക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫിസും സജ്ജമാക്കിയാണ് വ്യാജകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയ പൊതുജന സേവനകേന്ദ്രങ്ങളോട് സാമ്യം തോന്നുന്ന പേരുകളാണ് ഇവക്ക് ഉപയോഗിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളെന്ന് കരുതി ഇവിടെയെത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അതിമ ചാര്‍ജ് ഈടാക്കുന്നതായും ഇവിടെനിന്ന് അയയ്ക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."