ആശുപത്രി സൂപ്രണ്ടിനെ നഗരസഭാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി
കൊടുങ്ങല്ലൂര്‍: താലൂക്ക് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടിനെ നഗരസഭാ സെക്രട്ടറി ഭീഷണിപ്പെടുത്തുകയും, അസഭ്യമായി സംസാരിക്കുകയും ചെയ്തതായി പരാതി. ഇത് സംബന്ധിച്ച് സൂപ്രണ്ട് ഡോ. ടി.വി റോഷ് ആണ് നഗരസഭ സെക്രട്ടറി എസ്. ജയകുമാറിനെതിരെ കൊടുങ്ങല്ലൂര്‍ പൊലിസിലും, നഗരസഭ ചെയര്‍മാനും പരാതി നല്‍കിയത്. ഇന്നലെ രാവിലെ നഗരസഭ സെക്രട്ടറിയാണെന്ന് പരിജയപ്പെടുത്തി ഇയാള്‍ സൂപ്രണ്ടിനെ ഫോണില്‍ വിളിക്കുകയും, തന്നെ പ്രോസിക്യൂട്ട് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിലെ ഓട്ടോറിക്ഷ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുവാനെത്തിയപ്പോള്‍ ജനപ്രതിനിധികളുടെയും, ആശുപത്രി വികസന സമിതി അംഗങ്ങളുടെയും മുന്നില്‍ വെച്ച് വീണ്ടും ഇദ്ദേഹം ഭീഷണിപ്പെടുത്തുകയും, സഭ്യേതരമായ പദപ്രയോഗം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
മാത്രമല്ല ഇതിന് പിന്നാലെ സൂപ്രണ്ടിനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കാണിച്ച് പ്രത്യേക ദൂതന്‍ വഴി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. താലൂക്ക് ആശുപത്രി സൂപ്രണ്ട് പരാതി നല്‍കിയതോടെ സംഭവം നഗരസഭാധികൃതര്‍ ഗൗരവത്തിലെടുക്കുകയും ചെയ്തു. ആശുപത്രിയുടെ പൊതുവായുള്ള വികസനത്തിലും, നടത്തിപ്പിലും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സൂപ്രണ്ടിനെതിരെ യാതൊരു കാരണവുമില്ലാതെ സെക്രട്ടറി ഭീഷണി നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം ആശുപത്രി സൂപ്രണ്ടിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും, സെക്രട്ടറിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ പറഞ്ഞു. സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ ദു:ഖമുണ്ട്, സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അടിയന്തിരമായി വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."