ഏക സിവില്‍കോഡ് വാദം ഉയര്‍ത്തുന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗം: മുസ്‌ലിം ഐക്യവേദി
കായംകുളം: മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം, ആരാധന, അനുഷ്ഠാനം, ആചാരങ്ങള്‍ ഇവയെ തകര്‍ത്ത് സമുദായത്തെ ശിഥിലമാക്കാനുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഹിഡന്‍ അജണ്ടകളുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ഏക സിവില്‍ കോഡ് വാദമെന്ന് കായംകുളം മുസ്ലിം ഐക്യവേദി യോഗം അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ ഭാഷകളും വൈവിധ്യമാര്‍ന്ന ജാതി, മത വ്യവസ്ഥയും, മാതൃകാപരമായ സംസ്‌കാരവും കൊണ്ട് സമ്പന്നമായ മതേതര ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുവാനുള്ള ഗൂഢനീക്കം പൊതു സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഐക്യവേദി ചെയര്‍മാന്‍ അഡ്വ.എസ്.അബ്ദുല്‍ നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ മഹല്ലുകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് ഇ സമീര്‍, എ ത്വാഹാ മുസ്ലിയാര്‍, ഷംസുദ്ദീന്‍ പാപ്പാടിയില്‍, എ.ഇര്‍ഷാദ്, ആയിരത്ത് അബ്ദുള്ളാക്കുട്ടി, സുല്‍ഫിക്കര്‍ മയൂരി ,എ.എ.ഹക്കീം, എ.എ.വാഹിദ്, ലിയാക്കത്ത പറമ്പി ,അന്‍സാരി കോയിക്കലേത്ത്, ഐ സെമീര്‍, ഷാജികല്ലറക്കല്‍, റഷീദ് കിറ്റക്‌സ്, നജ്മുദ്ദീന്‍ ഫാളിലി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."