ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലും മേധാവികളില്ല; ദുരിതത്തിലായി ജനം
പൂച്ചാക്കല്‍: പഞ്ചായത്ത് വില്ലേജ് ഓഫീസുകളില്‍ ഉദ്യോഗസ്ഥ മേധാവികളില്ല ജനം ദുരിതത്തില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ സെക്രട്ടറിമാരും.
വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരുമാണ് മാസങ്ങളായി ഇല്ലാത്തത്. ഇത് മൂലം ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പാണാവള്ളി, തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫീസുകളിലെ ഓഫീസര്‍മാര്‍ക്ക് പകരം ചാര്‍ജുള്ള അരൂക്കുറ്റി, പള്ളിപ്പുറം വില്ലേജ് ഓഫീസര്‍മാര്‍ ആഴ്ചയില്‍ മൂന്നു ദിവസം ഇവിടങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഈ ദിവസങ്ങളില്‍ അരൂക്കുറ്റി, പള്ളിപ്പുറം വില്ലേജുകളിലെ ജനങ്ങളാണ് ദുരിതം പേറുന്നത്.
നിരന്തരം ഓരോരോ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ മേഖലകളിലെയും ഇടപാടിന് ജനങ്ങള്‍ക്ക് വേണ്ടിവരുന്ന സാഹചര്യത്തില്‍ ഒരു ദിവസം വില്ലേജ് ഓഫീസര്‍ ഇല്ലെങ്കില്‍ പോലും ജനങ്ങള്‍ കഷ്ടപ്പെടുന്ന അവസ്ഥയാണ്. അക്ഷയ സെന്റര്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ജനം പിന്നീട് വില്ലേജ് ഓഫീസില്‍ ചെല്ലുമ്പോഴാണ് വില്ലേജ് ഓഫീസര്‍ ഇല്ലെന്ന വിവരം അറിയുന്നത്.
ഇതിനെ തുടര്‍ന്ന് ഇടപാടുകള്‍ വൈകുക യും ജനങ്ങള്‍ ദുരിതം അനുഭവിക്കുകയുമാണ്. പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് സെക്രട്ടറിമാര്‍ ഇല്ലാത്തത്. മാസങ്ങളായി ഇവിടങ്ങളിലെ സെക്രട്ടറിമാര്‍ സ്ഥലം മാറി പോയിട്ട്. എന്നാല്‍ പകരം സെക്രട്ടറിമാരെ ഇവിടങ്ങളിലേക്ക് നിയോഗിച്ചിട്ടില്ല. ഈ പഞ്ചായത്തുകളില്‍ ഹെസ് ക്ലര്‍ക്ക് മാര്‍ക്കാണ് അധിക ചുമതല.
ഇവരെ കൊണ്ട് ഒരു കണക്കിന് കാര്യങ്ങള്‍ നീക്കുകയാണത്രെ. സംസ്ഥാനത്ത് പല പഞ്ചായത്തുകളിലും സെക്രട്ടറിമാരില്ലാത്ത സ്ഥിതിയാണ്.247 സെക്രട്ടിമാരാണ് സംസ്ഥാനത്ത് വേണ്ടത്. ഇതില്‍ 43 പേരാണ് നിലവിലുള്ളത്. അസിസ്റ്റന്റ് സെക്രട്ടറിമാരായ 240 ലേറെ പേരുടെ പ്രമോഷന്‍ തടഞ്ഞ് വെച്ചിരിക്കുന്നതാണ് സംസ്ഥാനത്ത് തന്നെ ഗ്രാമ പഞ്ചായത്ത് തലത്തില്‍ സെക്രട്ടറിമാരുടെ വന്‍ അഭാവം ഉണ്ടാകാന്‍ ഇടയാക്കിയതെന്നാണ് വിവരം.
നിത്യവും ജനങ്ങള്‍ ബന്ധപ്പെടുന്ന വില്ലേജ്, ഗ്രാമ പഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് പൊതുഭരണ വകുപ്പിന്റെ പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെട്ടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."