ഇടനിലക്കാരുടെ ചൂഷണം തടയും
നെല്ലുല്‍പ്പാദക സമിതികളെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് പഞ്ചായത്ത് തലത്തില്‍ നെല്‍കൃഷി തുടങ്ങി കൊയ്ത്തുവരെ പ്രവര്‍ത്തിക്കുന്ന സമിതി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന കര്‍ഷകരുടെ നിര്‍ദ്ദേശം മന്ത്രി അംഗീകരിച്ചു. കൊയ്ത്തു യന്ത്രങ്ങളുടെ ലഭ്യതക്കുറവിന് പരിഹാരം കാണും. ഏജന്റുമാരും കരാറുകാരും ഒത്തുകളിച്ച് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല.
ഒരാഴ്ചയ്ക്കകം ഇപ്പോള്‍ ലഭ്യമായ കൊയ്ത്ത് യന്ത്രങ്ങളുടെ അവസ്ഥ, ഉപയോഗിക്കാവുന്നവ, ആകെ എണ്ണം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ജില്ലാ കലക്ടറെയും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസറെയും മന്ത്രി ചുമതലപ്പെടുത്തി. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തി പരിശീലനം നല്‍കും. ജില്ലാ തലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും സംസ്ഥാനതലത്തില്‍ തന്നെ ഇതിനുള്ള കര്‍മസേന ഒരുക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഒരുവട്ടം കൃഷി ചെയ്യാതിരുന്നാല്‍ തുടര്‍ന്ന് പമ്പിങ് സബ്‌സിഡി നിര്‍ത്തലാക്കുന്ന രീതി അവസാനിപ്പിച്ച് ഉത്തരവ് ഇറക്കിയതായി മന്ത്രി പറഞ്ഞു. പമ്പിങ് സബ്‌സിഡി കുടിശ്ശിക തീര്‍ക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും നടപടിയെടുക്കും. നെല്ലെടുപ്പിന്റെ കൈകാര്യച്ചെലവില്‍ (ഹാന്‍ഡ്‌ലിങ് ചാര്‍ജ്) കാലാനുസൃത മാറ്റം വരുത്തുന്നതിന് കൃഷിക്കാരുള്‍പ്പെടുന്ന വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്നുമാസത്തിനകം ഇക്കാര്യത്തില്‍ കൃത്യത വരുത്തും. നെല്ലുല്‍പ്പാദക ബോണസ് സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. സര്‍ക്കാര്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ തുടങ്ങുന്ന ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി അടഞ്ഞ തോടുകളും പോള മൂടി ഒഴുക്കില്ലാത്ത തോടുകളും വൃത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."