നെല്ലിന്റെ സംഭരണ വില വര്‍ധന ഉടന്‍
നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും വിലയെ സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്നും കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷക പെന്ഷന് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ തയ്യാറാക്കും. നിലവില്‍ അര്‍ഹരല്ലാത്ത 60,000 ത്തോളം പേര് പെന്ഷന് വാങ്ങുന്നുണ്ട്. ഇവരെ ഒഴിവാക്കി അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും സമയത്ത് പെന്ഷന് ലഭിക്കാനുള്ള സൗകര്യം ഒരുക്കും. പെന്ഷന് കൈകാര്യം ചെയ്യുന്നതിന് കര്‍ഷക ക്ഷേമബോര്‍ഡ് രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 വിളകളെ കൂടി ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ച് സമ്പൂര്‍ണ പരിഷ്കരണം കൊണ്ടു വരുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏറ്റെടുക്കുന്നതുള്‍പ്പടെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."