സഞ്ചാര സ്വാതന്ത്ര്യം സ്വപ്‌നം മാത്രം; എങ്കിലും കാക്കത്തുരുത്തിന് സുന്ദരിപ്പട്ടം
അരൂര്‍: പരാധീനതയുടെ നടുവില്‍ നില്‍ക്കുമ്പോഴും ദ്യശ്യ വിരുന്നൊരുക്കി കേരളത്തിന്റെ യശസ് നിലനിര്‍ത്താന്‍ കാക്കത്തുരുത്തെന്ന കൊച്ചുദീപിന് കഴിഞ്ഞു. കാലാവസ്ഥയും ഭരണനേത്യത്വവും കൊച്ചുദ്വീപിനെ അവഗണിക്കുമ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചെറു റിസോര്‍ട്ടുകളില്‍ എത്തുന്ന വിദേശികളാണ് ദ്വീപില്‍ അന്താരാഷ്ട്ര ബഹുമതികള്‍ എത്തിക്കുന്നതിന് സഹായകരമായത്.
മാസങ്ങള്‍ ഇവിടെ തങ്ങുന്ന വിദേശികള്‍ കാക്കത്തുരുത്തിന്റെ സ്പന്ദനം മനസ്സിലാക്കിയത് ദ്വീപിന്റെ യശസ് ഉയര്‍ത്തുന്നതിന് ഇടയാക്കി. ലോകത്തെ വിനോദ സഞ്ചാരത്തിന് തീര്‍ത്തും അനുയോജ്യമായ ദ്വീപാണിതെന്ന് നാഷണല്‍ ജ്യോഗ്രാഫിക് മാസികയില്‍ വിശേഷിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇത്രയൊക്കെ പ്രശംസയും അംഗീകാരവും കാക്കതുരുത്ത് ദ്വീപിന് ലഭിച്ചിട്ടും ഇന്നും സഞ്ചാര സ്വാതന്ത്ര്യം സ്വപ്നം കാണ്ടുകൊണ്ടാണ് കാക്കത്തുരുത്ത് നിവാസികള്‍ ജീവിതം തള്ളിനീക്കുന്നത്. ദ്വീപു നിവാസികളുടെ ചിരകാല സ്വപ്നമായ പാലം ചെറു വാഹനങ്ങള്‍ കയറുന്ന ക്വാര്‍ട്ടബിള്‍ പാലത്തില്‍ മാത്രം ഒരുങ്ങി.
പാലം പണി തുടങ്ങി കാലുകള്‍ ഉയര്‍ന്നപ്പോഴേക്കും ഒരാളുടെ പ്രതിഷേധത്തിനു മുന്നില്‍ ദ്വീപുനിവാസികളുടെ സ്വപനങ്ങള്‍ക്ക് മങ്ങലേറ്റു. 2011 ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുയിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍മ്മാണോദ്ഘാടനം നടത്തിയ പാലം സര്‍ക്കാരും കൈവിട്ട അവസ്ഥയാണ്. ഇതിനിടെ പാലം പണി യാഥാത്ഥ്യമാക്കുന്നതിന് പ്രതിക്ഷേധവുമായി ദ്വീപുനിവാസികള്‍ പല സമമരങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. 4.77 കോടിയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്ന പാലം പാതി പണിത തൂണുകളില്‍ മാത്രം ഒതുങ്ങി. എന്തിനും ഏതിനും മറുകരയെ ആശ്രയിക്കുന്ന ഇവര്‍ കായലില്‍ പോളപ്പായല്‍ എത്തുന്നത് ഭീതിയോടെയാണ് കാണുന്നത്. മൂന്നു കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമുള്ള ദ്വീപില്‍ 250 ഓളം കുടുബങ്ങള്‍ താമസിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായി ഒരായുര്‍വേദ ആശുപത്രി മാത്രമാണ് ഇവിടെയുള്ളത്. ചെറുവള്ളങ്ങളുടെ സഹായത്തോടെയാണ്
ഇവര്‍ മറുകരയിലെത്തുന്നത്.മറു കരയായ എഴുപുന്ന പഞ്ചായത്തിന്റെ അധീനതയിലാണ് ദ്വീപ്. പാലമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ വികസനം വഴിമുട്ടിയ പഞ്ചായത്ത് പ്രദേശമാണ് കാക്കത്തുരുത്ത ദ്വീപ്.
പ്രക്യതി രമണീയമായ തുരുത്ത് ഗ്രാമീണഛായയിലാണ് നിലകൊള്ളുന്നത്.കുളങ്ങളും തോടുകളും വയലുകളും കാവുകളും നിറഞ്ഞ ഗ്രാമ അന്തരീക്ഷത്തിന് പറ്റിയതിനാല്‍ ഇവിടെ യുള്ള റിസോര്‍ട്ടുകളില്‍ വിദേശികള്‍ ധാരാളമായി എത്തുന്നു.
കാറ്റും മഴയും ചേര്‍ന്ന കേരളത്തിന്റെ കാലാവസ്ഥയുടെ മൂര്‍ത്തിമദ് ഭാവങ്ങളും ആകാശവിസ്മയങ്ങളും ഇവിടെ ദര്‍ശിക്കാന്‍ കഴിയും. ചിലമാസങ്ങളില്‍ ഇവിടെ പ്രത്വക്ഷപ്പെടുന്ന ഉദയാസ്തമയങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. തുരുത്തിലെ വൈകുന്നേരങ്ങള്‍ വര്‍ണ്ണപ്രഭയില്‍ മുങ്ങുന്ന ആകാശ കാഴ്ചകള്‍ മറ്റൊരിടത്തും ദര്‍ശിക്കാന്‍ കഴിയില്ല. പ്രക്യതിയുടെ കൈകയ്യാപ്പ് പതിഞ്ഞ ആകാശ വിസ്മയങ്ങള്‍ കാണുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് അര്‍ത്ഥവത്തുകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."