രാജ കുടുംബത്തിന്റെ വധശിക്ഷ: രാജാവിന് പിന്തുണയുമായി ലോക മാധ്യമങ്ങള്‍
റിയാദ്: രാജകുടുംബത്തെ നിയമത്തിനു മുന്നില്‍ തുല്യരായി കണ്ടു വധശിക്ഷാ വിധി നടപ്പാക്കിയ നടപടി സ്വാഗതം ചെയ്തു ലോക മാധ്യമങ്ങള്‍. വധശിക്ഷയ്ക്ക് അനുമതി നല്കിയ സല്മാന് രാജാവിന്റെ നടപടിയെ രാജ്യത്തെ മാധ്യമങ്ങള്‍ പുകഴ്ത്തി. സഊദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് രാജകുടുംബത്തിന്റെ തലവെട്ടിയത്.
തുര്‍കി ബിന്‍ സഊദ് അല്‍ കബീര്‍ രാജകുമാരനെയാണ് കഴിഞ്ഞ ദിവസം റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. സഊദി രാജകുടുംബത്തിലെ പ്രമുഖ ശാഖയില്‍ പെട്ടയാളായിരുന്നു തുര്‍ക്കി രാജകുമാരനെന്ന് സഊദി രാജകുടുംബാംഗമായ ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സഊദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി. രാഷ്ട്രപിതാവ് അബ്ദുല്‍അസീസ് രാജാവിന്റെ മക്കളാണ് ഇപ്പോഴത്തെ സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അടക്കമുള്ള ഇതുവരെയുള്ള മുഴുവന്‍ രാജാക്കന്മാരും. രാജകുടുംബാഗമായിട്ടും തുര്‍ക്കി രാജകുമാരന് ശിക്ഷയിളവ് ലഭിച്ചില്ലെന്നതാണ് ഈ വധശിക്ഷയുടെ സവിശേഷത. അന്തരാഷ്ട്ര മാധ്യമങ്ങളും നടപടിയെ സ്വാഗതം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."