HOME
DETAILS

സിറിയയില്‍ 200 കുര്‍ദുകളെ വധിച്ചെന്ന് തുര്‍ക്കി

  
backup
October 20 2016 | 21:10 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-200-%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5


അങ്കാറ: സിറിയയില്‍ ആക്രമണം നടത്തുന്ന തുര്‍ക്കി സൈന്യം 200 കുര്‍ദ് പോരാളികളെ വധിച്ചതായി തുര്‍ക്കി.
മറാത് ഉം ഹഊഷ് മേഖലയില്‍ 18 വ്യോമാക്രമണങ്ങളാണ് തുര്‍ക്കി വ്യോമസേന നടത്തിയത്. വടക്കന്‍ അലെപ്പോയിലാണ് ഈ പ്രദേശം. തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനാദൊലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുര്‍ദ് സൈനിക വിഭാഗമായ (വൈ.പി.ജി)യിലെ 160 നും 200 നും ഇടയിലുള്ള പോരാളികളെ വധിച്ചുവെന്നാണ് തുര്‍ക്കി സൈന്യം പറയുന്നത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
എന്നാല്‍ തുര്‍ക്കി സൈന്യം ആക്രമണം നടത്തിയ വിവരം കുര്‍ദ് നേതാക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍ പത്തു പേരിലധികം ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
സിറിയന്‍ ഒബ്്‌സര്‍വേറ്ററി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 26 പേരാണ് കൊല്ലപ്പെട്ടത്. 20 വ്യോമാക്രമണങ്ങള്‍ നടന്നുവെന്ന് സംഘടന പറഞ്ഞു.
വൈ.പി.ജി ഉപയോഗിച്ച ഒന്‍പതു കെട്ടിടങ്ങള്‍ക്കെതിരേയാണ് വ്യോമാക്രമണം നടന്നത്. ഇത് വൈ.പി.ജിയുടെ ഷെല്‍ട്ടറും യോഗസ്ഥലവും ആയുധപ്പുരയുമായി ഉപയോഗിച്ച കെട്ടിടമാണെന്ന് അനാദൊലു പറഞ്ഞു.
ഇവരുടെ നാലു സൈനിക വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഐ.എസിനും വൈ.പി.ജിക്കും എതിരേ തുര്‍ക്കി സിറിയയില്‍ കര,വ്യോമാ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago