അത്താണി- മാഞ്ഞാലി റോഡ് പുനര്‍നിര്‍മാണം: ഭൂമി തിട്ടപ്പെടുത്തല്‍ തുടങ്ങി
നെടുമ്പാശ്ശേരി: അത്താണി- മാഞ്ഞാലി റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ചുങ്കം ജങ്ഷനില്‍ നിന്നാണ് ഇന്നലെ രാവിലെ മുതല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ട് താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ അളന്നു കണ്ടെത്തുന്ന പുറമ്പോക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കല്ലിട്ട് ഏറ്റെടുക്കുകയാണ്.
പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ ഭൂവുടമകള്‍ക്കു നോട്ടീസ് നല്‍കുകയാണ്. കുന്നുകര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണു സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുന്ന പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി വീണ്ടെടുത്ത് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ആദ്യദിവസം തന്നെ പൊതു ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണു ലഭ്യമായത്. സര്‍ക്കാര്‍ നടപടികളുമായി ഭൂഉടമകളും പൂര്‍ണ്ണമായും സഹകരിക്കുകയാണ്. റോഡ് വീതി കൂട്ടുന്നതിനു വേണ്ടി കുന്നുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും രാഷട്രീയ സാമൂഹ്യ സംഘടനകള്‍ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ നന്ദി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.യു ജബ്ബാര്‍, പി.വി തോമസ്,ഷിജി പ്രിന്‍സ്,എം.പി തോമസ്, ടി.കെ അജികുമാര്‍, രതി സാബു, ഷീബ പോള്‍സന്‍, ഷിജി ജോഷി, ഷീജ ഷാജി, പൊതുമരാമത്ത് അസി.എക്‌സി.എന്‍ജിനീയര്‍ വി രാമചന്ദ്രന്‍, താലൂക്ക് സര്‍വയര്‍മാരായ സുരേഷ് ബാബു, രാജീവ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എ അബ്ദുള്‍ ജബ്ബാര്‍, പി.കെ അജികുമാര്‍, ഇ.എം സബാദ്,എസ് ബിജു,ഷാജി മൂത്തേടന്‍, എം.എ സുധീര്‍, എം.കെ ഷാജി, ടി.എം സതീശന്‍,ഹരിദാസ് ആവണി,കുഞ്ഞന്‍ മരയ്ക്കാര്‍,സജീവ് കോടിയത്ത്, കെ.കെ അശോകന്‍, മുജീബ് വയല്‍കര, എ.എ അബ്ദുള്‍ റഹ് മാന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."