HOME
DETAILS
MAL
കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഓഫിസറെ റിമാന്‍ഡ് ചെയ്തു
backup
October 20 2016 | 21:10 PM
മുവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായ അയ്യമ്പുഴ വില്ലേജ് ഓഫിസറെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
വസ്തു പോക്കുവരവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച്ച വീട്ടമ്മയുടെ കൈയില്‍ നിന്നും 2000 രുപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫിസര്‍ ആര് .സുധീര്‍ വിജിലന്‍സ് പിടിയിലായത് . ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സുധീറിനെ വിജിലന്‍സ് ജഡ്ജി പി.മാധവന് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."